Tuesday 2 September 2008

നിര്‍വൃതി

എന്റെ കൈകള്‍ അനങുന്നില്ല,
ക്രൂരതയുടെ കഴുകന്മാര്‍ എന്റെ മാംസം കൊത്തിവലിക്കുന്നു.
എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല,
എന്റെ കണ്ണുകളില്‍ അവജ്ഞയുടെ പുഴുക്കള്‍ നുരക്കുന്നു.
ആത്മാവ് ശരീരം ഉപേക്ഷിക്കാനാവാതെ കേഴുന്നു.
ഒന്ന് കരയാന്‍ കണ്ണുനീര്‍ പോലും എനിക്കില്ല.
എല്ലാം ഞാന്‍ അന്നേ നിനക്കായ്‌ തന്നിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കില്‍ എന്റെ സമ്മാനങ്ങളെല്ലാം
നിനക്ക് ബാധ്യതകളായി....
എന്നില്‍ നിന്നും നീ അടര്‍ത്തിയെടുത്ത എന്റെ മനസ്സും.
ഇപ്പോഴെന്‍റെ കണ്ണില്‍ പകയുടെ തീനാളങ്ങലാണ്.
എന്നിലെ രോഷസര്‍പ്പങ്ങള്‍ നിന്‍റെ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു.
നിന്‍റെ രോദനം എന്‍റെ അട്ടഹാസത്തില്‍ അലിഞ്ഞടങ്ങുന്നു.
നിര്‍വൃതിയോടെ എനിക്കിനി എന്‍റെ ലോകത്തേക്ക് മടങ്ങാം.
ഒന്ന് മനസ്സിലാക്കുക, എന്‍റെ ആത്മാവ് ഇപ്പോള്‍ എന്റേത് മാത്രമാണ്.

Sunday 4 May 2008

കുചേലന്‍

ഞാന്‍ കാണാതെ പോയ ആ ശോകവും....
നീ കേള്‍ക്കാതെ പോയ എന്‍റെ മൌനവും....
അമ്മെ....ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്,
ആ ചിന്തകളെയോ,അതോ എന്‍റെ സ്വപ്നങ്ങളെയോ,
ഇനി വീണ്ടുമൊരു കര്‍ണ്ണനാകുവാന്‍,
വീണ്ടുമൊരു എകലവ്യനാകുവാന്‍ എനിക്ക് വയ്യ.
ഇനിയൊരു കുചേലനായി കൃഷ്ണ സന്നിധിയില്‍
അമ്മക്ക് വേണ്ടി ഞാന്‍ നില്‍ക്കാം,
ഒരുപിടി അവിലുമായി.
എന്‍റെ സ്വപ്നങ്ങള്‍ക്ക് മോക്ഷം തേടി.
അമ്മയുടെ ചിന്തകള്‍ക്ക് പുതിയ അര്‍ഥങ്ങള്‍
തേടി.എത്ര ദിനരാത്രങ്ങള്‍ പെയ്തു തീര്‍ന്നാലും
പുതിയ പ്രതീക്ഷകളും പുതിയ
സ്വപ്നങ്ങളുംനെയ്തു ഞാന്‍ മടങ്ങുന്നത് വരെ....
കാത്തിരിക്കുക.....