Sunday 3 October 2010

പാപ ശിലകള്‍

കര്‍മ്മങ്ങളൊക്കെയും പാപമായീടുമ്പോള്‍
കാര്മ്മികത്വതിന്‍ സ്മ്രിതികളൊക്കെയും
ഇതിഹാസമായ് ചിതലരിക്കുന്നുവോ
ഉറയ്ക്കട്ടെ പാപശിലകള്‍ മര്‍ത്യ ഹൃദയങ്ങളില്‍
പുണ്ണ്യമെന്ന പദത്തിനര്‍ത്ഥമെന്തെന്നറിയുവാന്‍
കാണാതിരിക്കട്ടെ ആ നിഴലുകള്‍.... കണ്ണീരും;
കേള്‍ക്കാതിരിക്കട്ടെ ആ രോദനങ്ങള്‍
പാപം നയിക്കൊന്നോരിടവഴികളില്‍
കത്തിയെരിയട്ടെപുണ്യത്തിന്‍ ഏടുകള്‍
ഇനി അനുവദിക്കട്ടെ ഞാന്‍ ചിതലരിചീടുവാന്‍
എന്നിലെ പുണ്യത്തിന്‍ അവസാന ചിന്തകള്‍
മോക്ഷം കൊതിക്കുന്നോരാത്മാവ് തേങ്ങുന്നതറിയാതെ
നയിക്കുക നിന്‍ ദേഹത്തെ ദേഹിയകലും വരെ
പുണ്യത്തിന്‍ അവസാന കണികയും പാപ നിഴലില്‍ മറയുമ്പോള്‍
പാപിയാമെന്നിലെ ദുഷ്ട്ടാതെ നിന്നെ ശപിക്കാതിരിക്കട്ടെ ഞാന്‍

Friday 27 August 2010

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന …അതൊരു രക്ഷപ്പെടലാണോ ..മനസ്സിന്റെ വിങ്ങലില്‍ നിന്നും ഒളിചോടാനാവാത്ത അവസരങ്ങളില്‍ ഒരു പക്ഷെ രക്ഷപ്പെടലായിരിക്കാം ….മനസ്സില്‍ മുറിപ്പാടുവീണ അന്ന് മുതല്‍ …ആശ്വാസ വാക്കുകളുടെ അഭാവത്തില്‍ സാന്ത്വനം തേടുന്നത് ഈശ്വരനിലാണ് …കുട്ടിക്കാലത്ത് സന്ധ്യാ സമയത്ത് വിളക്കിനു മുന്നിലിരുത്തി അമ്മ ചൊല്ലിതന്നിരുന്ന ഈശ്വര നാമങ്ങള്‍ പലപ്പോഴും ഒരു നിലവിളക്കിന്റെ ശോഭ മനസ്സില്‍ ചൊരിഞ്ഞിരുന്നു … മനസ്സില്‍ ഒരായിരം ദീപങ്ങള്‍ തെളിയിച്ചു ആരാധിച്ചവള്‍ …പലപ്പോഴും എന്നെ നുള്ളി നോവിച്ചവള്‍ ..ഇപ്പോള്‍ ഒരു മുറിപ്പാട് ബാക്കി വച്ച് അവളും യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവള്‍ക്കായി തെളിയിച്ച ഈ ദീപങ്ങളുടെ ശോഭ മങ്ങിയോ … അതോ കണ്ണീരില്‍ നനഞ്ഞ ആ തിരികള്‍ കത്താന്‍ മടിക്കുന്നതോ …വിരഹ മഴയില്‍ കുതിര്‍ന്ന ദീപ നാളങ്ങളില്‍ ഇറ്റു നില്‍ക്കുന്ന തുള്ളികളില്‍ പ്രതിഭലിച്ചിരുന്നത് എന്റെ നഷ്ട്ടങ്ങലായിരുന്നു ….. പ്രിയപ്പെട്ടതോരോന്നും കാലം തട്ടിയെടുക്കുമ്പോള്‍ എല്ലാം നല്ലതിനെന്ന ഗീതാവചനങ്ങളില്‍ ഞാനെന്റെ നഷ്ട്ടങ്ങളെ മൂടി വക്കാറുണ്ട് ….അമ്മ ചൊല്ലിതന്ന നാമങ്ങള്‍ ആ മുറിപ്പാടില്‍ പുരട്ടി ഇനിയും തെളിയാത്ത ആ ദീപനാളങ്ങള്‍ പ്രകാശിക്കുന്നതും കാത്തു പ്രതീക്ഷയുടെ മന്ത്രാക്ഷരങ്ങള്‍ ചൊല്ലുമ്പോഴും ഞാന്‍ ആശ്വസിക്കുന്നു....
“എല്ലാം നല്ലതിന് ”

Sunday 11 July 2010

മറവിയുടെ മാറാല മൂടിയ ചിന്തകള് എന്നില് നിന്നൊളിച്ചു വച്ചതെന്തായിരുന്നു

പറയാന് മനസ്സില് സൂക്ഷിച്ച പറയാതെ ബാക്കി വച്ച മൌന ഗീതങ്ങളുടെ പല്ലവി എന്തായിരുന്നു

പ്രണയവും പരിഭവവും പറഞ്ഞു തീര്ത്ത പ്രതീക്ഷകള് എന്തായിരുന്നു

കഴിഞ്ഞു പോയ രാത്രികളില് നിലാ വെളിച്ചത്തില് ഒരു സങ്കീര്ത്തനം പോലെ നീ എന്നില് പെയ്തമാര്ന്നതെന്തിനായിരുന്നു

എന്നെ സ്വപ്നം കാണാന് പ്രേരിപ്പിച്ചതും മഴയില് കുതിര്ന്ന പൂക്കളെ താലോലിക്കാന് ശീലിപ്പിച്ചതും മഞ്ഞു കണങ്ങളിലെ പ്രതിബിംബങ്ങളില് നിന്മുഖം കാണിച്ചു തന്നതും എന്തിനായിരുന്നു

എന്റെ ശീലങ്ങള് നിന്റെ ഇഷ്ട്ടങ്ങാലാവുകയായിരുന്നു ഞാനറിയാതെ

പുഞ്ചിരിപ്പൂക്കളില് നീ അവശേഷിപ്പിച്ചതെന്തായിരുന്നു മറവിയോ മൌനമോ?

നിന്റെ പ്രതീക്ഷ സ്ഫുരിക്കുന്ന കണ്ണുകളില് ഞാന് അജ്നനായിരുന്നു

ഞാന് പ്രണയിച്ചത് നിന്നെയോ അതോ എന്നിലെ പ്രണയത്തെ തന്നെയോ

പുത്രന്‍


ആര്‍ദ്രമാം ചില്ലയില്‍ നിന്നൊരു മഞ്ഞുകണം പൊഴിയുമ്പോളരിയുന്നു ഞാനെന്റെ നൊമ്പരങ്ങള്‍ ...
നനുത്തോരാ കുളിരില്‍ മിഴിനീര്‍കനങ്ങളെ മഞ്ഞുനീര്‍ തുള്ളിയായ് കാണുന്ന ഭാവനയെ
എരിഞ്ഞടങ്ങുന്നേന്‍ പിതാവിന്‍ ആത്മശാന്തിക്കായ് സമര്‍പ്പിക്കട്ടെ …
മടങ്ങുകയാണ് ഞാന്‍ ഈ പുണ്യ ഭൂമിയില്‍ എന്നച്ചന്റെ കര്‍മ്മത്തിന്‍ തിരശീല വീഴവെ
ഇടറാതെ നടക്കണം ഇനിയെന്റെ വീഥിയില്‍ കര്‍മ്മങ്ങള്‍ തന്‍ ഭാരത്തെയെന്തി ….
കര്‍മ വീഥിയില്‍ ബാലിചോരുരുട്ടി കാത്തിരിക്കുന്നു ഞാന്‍ ബലിക്കാക്കയെ
മൃത്യുവിന്‍ കരങ്ങള പ്രാണനെ പുല്‍കുമ്പോള്‍ ഊര്ധ്വ ശ്വാസവും വലിചോടുങ്ങിയാ
Raathri പുലരാവേ … ഇന്നുമോര്‍ക്കട്ടെ ഞാനീ പിതൃ തര്‍പ്പണ വേളയില്‍ പുത്രനെന്ന വാക്കിന്റെയര്തവും ധര്‍മ്മവും …
പുണ്യതീര്‍ത്തതിലൊഴുകി മറയുന്നോരാ ദേഹിയെ വന്ദിച്ചു ഞാനെന്‍ വിരലിലെ ദര്‍ഭ മോതിരം ഊരിക്കളയാവേ
കാര്‍മേഖം മൂടിയ മാനവുമെന്‍ മനവും പെയ്തോഴിയുകയാണാ കര്‍മ വേദിയില്‍
പിതൃ വാത്സല്യം കുടിചിറക്കട്ടെ ഞാനിനി എന്‍ മകനെന്റെ ആത്മശാന്തിക്കായ് ഈ പുണ്യ ഭൂമിയില്‍ ദര്‍ഭയണിയും വരെ പുത്ര കര്‍മ്മം അനുഷ്ട്ടിക്കയാണ് ഞാന്‍ ….

Friday 2 April 2010

വിലാപങ്ങള്‍ക്കുമപ്പുറം

വിലാപങ്ങള്‍ക്കുമപ്പുറം ഒരു ഗദ്ഗദം പോലെ പ്രാണന്റെ നേര്‍ത്ത വിലാപം ;
അവസാന ഇറ്റു ദാഹജലത്തിനായി കേഴുന്നതായിരിക്കാം...
അതോ ഇനിയും വന്നെത്താത്ത മരണത്തോടുള്ള ഭ്രാന്തമായ അഭിനിവേശമോ;
വിറയാര്‍ന്ന ചുണ്ടുകളില്‍ നുരക്ക്യ്ന്നത് ഇനിയും അടിയറ വച്ചിട്ടില്ലാത്ത ആത്മാഭിമാനത്തിന്റെ ചിതലരിച്ച ഓര്‍മ്മകളായിരിക്കാം.

സ്നേഹവും സാന്ത്വനവും മനസ്സില്‍ നിന്നും പൂര്‍ണ്ണമായും പറിച്ചെറിഞ്ഞതെന്നായിരുന്നു ?
ഇന്നലെകളുടെ മറവില്‍ മനപ്പൂര്‍വ്വം മറവിയിലേക്ക് തള്ളിവിട്ട നിമിഷങ്ങളിലെവിടെയോ ഈ വിലാപം ഞാനോര്‍ക്കുന്നു....

അണഞ്ഞു തുടങ്ങിയ സന്ധ്യാദീപം പോലെ തേജസ്സറ്റ ആ നോട്ടം എന്നിലുടക്കുമ്പോള്‍....ഒരു ചെറിയ ചൈതന്യം ഇപ്പോഴും എനിക്കായി മാറ്റി വച്ചിരിക്കുന്നു.....എന്നോടുള്ള പ്രതീക്ഷയായിരുന്നോ?
നിശ്ചലമായിരുന്നു ആ ചുണ്ടുകള്‍.... എങ്കിലും ആ വാക്കുകള്‍ എനിക്ക് പരിചിതമായിരുന്നു....മൌനരാഗങ്ങള്‍ പോലെ....

ഒരപരിചിതനെപ്പോലെ തിരിഞ്ഞു നടക്കാനോരുങ്ങുമ്പോള്‍ ഒരു വാക്ക് കൂടി ഞാനാ കാല്‍ക്കല്‍ സമര്‍പ്പിക്കട്ടെ.....

" അമ്മെ ....മാപ്പ്... കൂടെ കണ്ണീര്‍ വറ്റിയ ഈ കണ്ണുകളില്‍ നിന്ന് രണ്ടു തുള്ളി രക്തവും".

Saturday 13 February 2010

പ്രണയാമൃതം

പ്രണയത്തിന്റെ ഇടനാഴികളില്‍ ഓടി തീര്‍ത്ത കൌമാരം ; സ്മൃതി പഥങ്ങളില്‍നിന്നെ സിന്ധൂരമണിയിച്ച ശുഭ മുഹൂര്‍ത്തങ്ങള്‍...പ്രണയം കവിതയായും നരുപുഞ്ചിരിയായും മനസ്സില്‍ തളിരിട്ട നിമിഷങ്ങള്‍...നിറഞ്ഞ മനസ്സില്‍ നൂറായിരം മഞ്ചിരാതിന്റെ പൊന്‍തിരി വെട്ടതാല്‍ നിന്റെ പേരെഴുതി തീര്‍ത്ത എത്രയെത്ര സന്ധ്യകള്‍...പ്രണയമഴ തോരാതെ പെയ്യുകയാണ് ..... പ്രണയം ജനിക്കുകയാനിവിടെ....വശ്യതയോടെ പാടാന്‍....ആത്മാവിനെ സിന്ദൂര രേഖയിലേക്ക് ചേര്‍ത്ത് പിടിക്കാന്‍....നരുമോഴികളിലൂടെ നീ പകര്‍ന്നു തന്ന പ്രണയാമൃതം നുകരാന്‍ ഒരു പ്രണയദിനമല്ലാ ഒരായിരം പ്രണയദിനങ്ങള്‍ ഞാന്‍ നിന്നരികിലുണ്ടാവും ... നിന്റെ നെറുകയില്‍ സിന്ദൂരമണിയിക്കാന്‍ ആ ശുഭമുഹൂര്‍ത്തങ്ങളും കാത്തു...ഒരായിരം മഞ്ചിരാതിന്റെ പ്രഭയില്‍ നിന്നെ എതിരേല്‍ക്കാന്‍....

Wednesday 13 January 2010

കാലവര്‍ഷം

മാറിപ്പോകുന്നത് മഴയോ, മഞ്ഞോ, വെയിലോ; നീയായിരുന്നു എന്റെ സ്വപ്നങ്ങളില്‍ നിറയെ...

നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു തീര്‍ത്തത് പ്രകൃതിയുടെ ശൂന്യതയായിരുന്നു; ചിലപ്പോഴൊക്കെ രൌദ്രതയും...

അനന്തതയില്‍ മുങ്ങിത്താഴുന്ന സൂര്യ കിരണങ്ങളെ എന്റെ മൌനത്തിന്റെ പ്രതിബിംബമായി; എന്നും തുടരുന്ന കൃത്യതയാര്‍ന്ന കള്ളമായി നീ കണ്ടിരുന്നു...

എന്റെ കണ്ണീരില്‍ നീ കണ്ടിരുന്നത്‌ കാലവര്‍ഷമായിരുന്നു; എന്നും നിന്നെ ഭ്രമിപ്പിച്ചിരുന്ന ഭ്രാന്തമായ കാലവര്‍ഷം...

മഴയെ എനിക്കെന്നും പേടിയായിരുന്നു...ഉറഞ്ഞു തുള്ളുന്ന കോമരം പോലെ...രൌദ്രതയോടെ...

കുട്ടിക്കാലത്ത് ഇടവഴികളില്‍, എന്നും ഞാന്‍ ഒറ്റപ്പെടുമ്പോള്‍, ഉറക്കം വരാത്ത രാത്രികളില്‍...

എന്റെ പ്രണയത്തെക്കാളേറെ ആര്‍ദ്രതയുണ്ടായിരുന്നോ മഴയുടെ സംഗീതത്തിനു... എന്റെ സ്പര്‍ശനതെക്കാലേറെ നീ ഇഷ്ട്ടപ്പെട്ടിരുന്നത് മഴയുടെ തലോടലിനെ ആയിരുന്നു...

തോരാതെ പെയ്യുന്ന എന്റെ പ്രണയത്തെക്കാളും പെയ്തൊഴിയുന്ന കാലവര്‍ഷത്തെ നീ പ്രണയിച്ചു...

നീ ഇഷ്ട്ടപ്പെട്ടിരുന്നു കാലവര്‍ഷത്തെ...എന്നെക്കാലേറെ...

നീയെന്ന കാലവര്‍ഷം എന്നില്‍ പെയ്തമാരുകയാണ്....കൂടുതല്‍ രൌദ്രതയോടെ..