Friday 2 April 2010

വിലാപങ്ങള്‍ക്കുമപ്പുറം

വിലാപങ്ങള്‍ക്കുമപ്പുറം ഒരു ഗദ്ഗദം പോലെ പ്രാണന്റെ നേര്‍ത്ത വിലാപം ;
അവസാന ഇറ്റു ദാഹജലത്തിനായി കേഴുന്നതായിരിക്കാം...
അതോ ഇനിയും വന്നെത്താത്ത മരണത്തോടുള്ള ഭ്രാന്തമായ അഭിനിവേശമോ;
വിറയാര്‍ന്ന ചുണ്ടുകളില്‍ നുരക്ക്യ്ന്നത് ഇനിയും അടിയറ വച്ചിട്ടില്ലാത്ത ആത്മാഭിമാനത്തിന്റെ ചിതലരിച്ച ഓര്‍മ്മകളായിരിക്കാം.

സ്നേഹവും സാന്ത്വനവും മനസ്സില്‍ നിന്നും പൂര്‍ണ്ണമായും പറിച്ചെറിഞ്ഞതെന്നായിരുന്നു ?
ഇന്നലെകളുടെ മറവില്‍ മനപ്പൂര്‍വ്വം മറവിയിലേക്ക് തള്ളിവിട്ട നിമിഷങ്ങളിലെവിടെയോ ഈ വിലാപം ഞാനോര്‍ക്കുന്നു....

അണഞ്ഞു തുടങ്ങിയ സന്ധ്യാദീപം പോലെ തേജസ്സറ്റ ആ നോട്ടം എന്നിലുടക്കുമ്പോള്‍....ഒരു ചെറിയ ചൈതന്യം ഇപ്പോഴും എനിക്കായി മാറ്റി വച്ചിരിക്കുന്നു.....എന്നോടുള്ള പ്രതീക്ഷയായിരുന്നോ?
നിശ്ചലമായിരുന്നു ആ ചുണ്ടുകള്‍.... എങ്കിലും ആ വാക്കുകള്‍ എനിക്ക് പരിചിതമായിരുന്നു....മൌനരാഗങ്ങള്‍ പോലെ....

ഒരപരിചിതനെപ്പോലെ തിരിഞ്ഞു നടക്കാനോരുങ്ങുമ്പോള്‍ ഒരു വാക്ക് കൂടി ഞാനാ കാല്‍ക്കല്‍ സമര്‍പ്പിക്കട്ടെ.....

" അമ്മെ ....മാപ്പ്... കൂടെ കണ്ണീര്‍ വറ്റിയ ഈ കണ്ണുകളില്‍ നിന്ന് രണ്ടു തുള്ളി രക്തവും".