Sunday 4 May 2008

കുചേലന്‍

ഞാന്‍ കാണാതെ പോയ ആ ശോകവും....
നീ കേള്‍ക്കാതെ പോയ എന്‍റെ മൌനവും....
അമ്മെ....ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്,
ആ ചിന്തകളെയോ,അതോ എന്‍റെ സ്വപ്നങ്ങളെയോ,
ഇനി വീണ്ടുമൊരു കര്‍ണ്ണനാകുവാന്‍,
വീണ്ടുമൊരു എകലവ്യനാകുവാന്‍ എനിക്ക് വയ്യ.
ഇനിയൊരു കുചേലനായി കൃഷ്ണ സന്നിധിയില്‍
അമ്മക്ക് വേണ്ടി ഞാന്‍ നില്‍ക്കാം,
ഒരുപിടി അവിലുമായി.
എന്‍റെ സ്വപ്നങ്ങള്‍ക്ക് മോക്ഷം തേടി.
അമ്മയുടെ ചിന്തകള്‍ക്ക് പുതിയ അര്‍ഥങ്ങള്‍
തേടി.എത്ര ദിനരാത്രങ്ങള്‍ പെയ്തു തീര്‍ന്നാലും
പുതിയ പ്രതീക്ഷകളും പുതിയ
സ്വപ്നങ്ങളുംനെയ്തു ഞാന്‍ മടങ്ങുന്നത് വരെ....
കാത്തിരിക്കുക.....