Sunday 25 November 2007

പ്രണയ കാവ്യം

പാടാന്‍ കൊതിചോരെന്നത്മാവിനീനങ്ങള്‍
പൊട്ടിതകര്‍നോരെന്‍ സ്വപ്നങ്ങളായ്
എന്നിലെ നിന്നെ കാണാന്‍ കൊതിച്ച നീ,
നീ നിന്‍റെ ജീവനെ തള്ളിക്കളഞ്ഞുവോ
കേഴുന്ന സന്ധ്യയും പിടയുന്ന മൌനവും
ഇന്നെന്‍റെ ജീവന്‍റെ തുടര്‍ക്കധയായ്
നിഴലായ് മാറുന്നോരെന്നാത്മാവ് പോലും
നിഴലും നിലാവും നീയുമെന്‍ സ്വപ്നവും
ഇനിയെന്റെ സങ്കല്‍പ്പ സൌധങ്ങലായ്
നീയെന്റെ സ്വപ്‌നങ്ങള്‍ അറിയാതെ പോകയോ,
നീ നിന്‍റെ ജീവനെ കാണാതെ പോകയോ.

Thursday 15 November 2007

കാത്തിരിപ്പിന്‍റെ ദിനങ്ങള്‍

കാത്തുവച്ച സ്നേഹവും കാത്തിരിപ്പിന്റെ ദൂരവും
എന്നും നിനക്കായ്‌ മാത്രം മാറ്റിവച്ച ദിനങ്ങളും
പാടാത്ത പാട്ടിന്‍റെ ഈണങ്ങളും
എന്നും നിനക്കായ്‌ മാത്രം കേഴുന്ന എന്‍റെ സ്വപ്നങ്ങളും
മറവിയിലേക്ക് വലിച്ചെറിയപ്പെട്ട എന്‍റെ ജന്മവും
എല്ലാം നിന്നെ കാത്തിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു.
നാമറിയാതെ നാം പങ്കുവച്ച സ്വകാര്യതകളും
എന്നെങ്കിലും എന്നെത്തേടി വരുമെന്ന്
ഞാന്‍ മാത്രം പ്രതീക്ഷിക്കുന്ന എന്‍റെ ജീവിതവും....
കാത്തിരിപ്പിന്‍റെ സ്വകാര്യതകളില്‍ എനിക്ക് പ്രതീക്ഷിക്കാന്‍
നൂറായിരം ഓര്‍മ്മകള്‍ സമ്മാനിച്ച എന്‍റെ മഞ്ഞു തുള്ളിയും....

Sunday 28 October 2007

രാത്രിമഴ

ഒരു സാന്ദ്വനഗീതം പോലെ എന്നിലേക്ക്‌ പെയ്തിറങ്ങിയ മഴ.പൊയ്പോയ ദിനങ്ങളിലെപ്പോഴോ എനിക്ക് കൂട്ടിരുന്ന രാത്രിമഴയെ ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.

ഒരു പ്രണയഗാനം പോലെ, പ്രണയിനിയുടെ മുഖം പോലെ സുന്ദരമാണ് മഴ.ദൂരെ എവിടെയോ രാപ്പാടികളുടെ ശബ്ദം.ഒരുപക്ഷെ മഴയുടെ ഈണത്തിന് ശ്രുതിമീട്ടുകയായിരിക്കാം.

പഴങ്കധക്കെട്ടുമായെത്തുന്ന മുത്തശിയെപ്പോലെ,ഒരായുസ്സുമുഴുവന്‍ പറഞ്ഞാല്‍ തീരാത്ത കഥകളുമായി വന്നെത്തുന്ന, എനിക്ക് കൂട്ടിരിക്കുന്ന രാത്രിമഴ.....

Thursday 18 October 2007

നന്ദി

സ്വരമഴയുടെ ശ്രുതിമീട്ടി മൌനരാഗങ്ങളില്‍ ഹര്ഷമഴ പെയ്യിച്ചതിനു,പൊട്ടിയ എന്‍റെ മണിവീണകമ്പികളില്‍ സംഗീതത്തിന്‍റെ പാലാഴി തീര്‍ത്തതിനു,നഷ്ട്ടപ്പെടുത്തിയ എന്‍റെ ആലാപനശൈലി തിരിച്ചുതന്നതിനു,മനസ്സില്‍ സ്നേഹത്തിന്‍റെ, ഒരായിരം വര്‍ണ്ണങ്ങളുടെ മഴവില്ല് തീര്‍ത്ത,
എന്‍റെ കല്യാണിക്ക്....

നഷ്ട്ടപ്പെടുത്തിയ മൌനങ്ങളുടെ ഓര്‍മ്മക്ക്

ഓര്‍മ്മയുടെ ഇടവഴിയിലേക്ക് മഞ്ഞില്‍ കുതിര്‍ന്ന ഒരു പൂവ് കൂടി പതിയെ ഊര്‍ന്നിറങ്ങി. പറയാന്‍ കഴിയാത്തതെന്തോ മനസ്സില്‍ നിറച്ചു കൊണ്ട് ജീവിതത്തിലെ ചെറിയ ഇടവേളകളില്‍ സന്തോഷം മാത്രം സമ്മാനിച്ച്‌, ഒടുവില്‍ ഒരുചിരിയില്‍ എല്ലാം ഒതുക്കിക്കൊണ്ട്‌.....

പങ്കുവച്ച സ്വകാര്യതകലെക്കാള്‍ പറയാന്‍ കൊതിച്ച, പറയാന്‍ കഴിയാതെ മനസ്സില്‍ സൂക്ഷിച്ച സത്യങ്ങളായിരുന്നു.

Wednesday 10 October 2007

മോഹഭംഗം

മാനത്ത് പൂര്‍ണ്ണചന്ദ്രന്‍ വിടരുന്നത് എനിക്കുവേണ്ടി മാത്രമാണെന്ന് ഞാനാശിച്ചു. പൂവുകള്‍ വിടരുന്നതും, നിലാവുദിക്കുന്നതും, കുയിലുകള്‍ പാടുന്നതും, എല്ലാം, എല്ലാം എനിക്കുവേണ്ടി മാത്രമാണെന്ന് ഞാനാശിച്ചു.

മോഹങ്ങലെയെല്ലാം തേങ്ങലുകലാക്കി, വിടര്‍ന്ന പൂക്കളെല്ലാം കൊഴിഞ്ഞു. പൌര്‍ണമിയെ തോല്‍‌പിച്ച് ഒരുനാള്‍ അമാവാസിയും.....

ഇവിടെ എന്‍റെ മോഹങ്ങളെല്ലാം പൊട്ടിയ കണ്ണാടിചില്ല്കളായി.

നൊമ്പരം

പറഞ്ഞില്ലയെങ്കിലും അറിഞ്ഞിരുന്നു
ഞാന്‍ നിന്‍റെ മനസ്സിലെ പ്രണയത്തിന്‍ ലോലഭാവം.
കാണാത്ത നേരത്തും എന്നെന്നും നീയെന്‍റെ
മനസ്സിലെ ചിത്രത്തില്‍ നിറം പകര്‍ന്നു.
പൂക്കാലം കൊഴിഞ്ഞു പോയ് രാത്രിമഴ തോര്‍നുപോയ്‌
പറയാതെ പോയ ദിനരാത്രങ്ങളില്‍
നാം ഒരുമുഖം മാത്രം വരച്ചു ചേര്‍ത്തു.
സിന്ദൂരസൂര്യന്റെ മടങ്ങാത്ത യാത്രകളില്‍
നമ്മളെന്നോ വേര്‍പിരിഞ്ഞു.
പാടാതെ പോയ ഈണങ്ങളില്‍ നാം
എന്നേക്കും എന്നേക്കും അലിഞ്ഞു ചേര്‍ന്നു.

അനശ്വരെ....നീ

ഒടുവിലീ ഏകാന്തരാവില്‍ ഞാനെന്‍റെ
പ്രണയിനീ നിന്നെ ഓര്‍ത്തിരുന്നു.
മൊട്ടിട്ട പ്രണയവും, സങ്കല്‍പ്പതീരവും,
വിരിയുന്ന പൂക്കളും, കാറ്റിന്‍റെ ഗന്ധവും
നമ്മുടെതായിരുന്നു.
ഒരു കിനാചിറക്ഏറി നാം തുടരുന്ന യാത്രയില്‍
കാലാന്തരത്തിന്റെ ഓര്‍മ്മ മാത്രം.
ഒടുവിലീ ഏകാന്ത രാവില്‍ ഞാനെന്‍റെ
പ്രണയിനീ നിന്നെ ഓര്‍ത്തിരുന്നു.
അറിയുന്നു ഞാനെന്‍റെ ആകശസൌധങ്ങള്‍
താഴെ തകര്‍ന്നടിയുന്നു.
അറിയുക നീയെന്‍റെ പ്രിയസഖി, ഞാനിന്നും
തുടരുന്നു നമ്മുടെ ഈ യാത്ര.

എന്‍റെ മഞ്ഞുതുള്ളിക്ക്

ചിരിക്കാന്‍ മാത്രമറിയുന്ന എന്റെ നക്ഷത്രങ്ങളെ, നിങ്ങള്‍ സംസാരിച്ചിരുന്നെങ്കില്‍ എന്റെ ഏകാന്തത തീരുമായിരുന്നു. ഇളം തെന്നലില്‍ കളിയാടുന്ന പൂക്കളെ നിങ്ങള്‍ പാട്‌മായിരുന്നെങ്കില്‍ ഈ ഏകാന്തതയിലും ഞാന്‍ സന്തോഷിക്കുമായിരുന്നു.പക്ഷെ, ഇവയോന്നുമില്ലെന്കിലും പലപ്പോഴും അവളുടെ കരസ്പര്‍ശം ഞാനറിയുന്നു. അറിഞ്ഞിരുന്നില്ല ഞാന്‍ നീയെന്നെ സ്നേഹിച്ചിരുന്നത്.

ജന്മാന്തരങ്ങളുടെ ഊടുവഴികളിലെവിടെയോ വച്ച് കണ്ടുമുട്ടി, പരസ്പരം കലഹിച്ചു, പ്രണയിച്ചു, ഒടുവില്‍ വിധിയുടെ അനിവാര്യമായ വേര്‍പ്പെടലിന്റെ ഈ വേളയില്‍..... ഇനി ഒരിക്കലും കാണില്ലെന്നറിയാം, എങ്കിലും ഈ അവസാന നിമിഷത്തില്‍ ഒരു വാക്ക്,

"ഇഷ്ട്ടമായിരുന്നു ഒരുപാടൊരുപാട്"

നിന്‍റെ ഓര്‍മ്മയ്ക്ക്‌- നിനക്കായ്‌

കളകളം പാടിയൊഴുകുന്ന പുഴകലോടും, കാറ്റിനോട് കിന്നാരം ചൊല്ലുന്ന മുളകലോടും, മന്ദമാരുതനില്‍ പുഞ്ചിരി തൂകി നൃത്തം ചെയ്യുന്ന പൂക്കളോടും ഞാനിതാ യാത്രാമൊഴി ചൊല്ലുന്നു. ഇനിയെനിക്ക് ബാക്കിയുള്ളത് ഏതാനും നിമിഷങ്ങള്‍ മാത്രം. ഇവിടെയുള്ളതെല്ലാം ഇനിമുതല്‍ എനിക്കന്ന്യമാണ്. ഇനി ഞാന്‍ വിജനതയിലേക്ക് യാത്രയാകുന്നു. അതെ, വര്‍ണ്ണങ്ങളുടെ ഈ ലോകത്ത് നിന്നും എനിക്കുമാത്രം അനുവദിക്കപ്പെട്ടിട്ടുള്ള അനിവാര്യമായ ഒരു യാത്ര.

എനിക്കനുവടിക്കപ്പെട്ടിട്ടുള്ള സമയം ഇവിടെ അവസാനിക്കുന്നു. വേനല്‍മഴ പോലെ എന്‍റെ മനസ്സിലേക്ക് പെയ്തിറങ്ങുകയായിരുന്നില്ലേ, എന്തിനായിരുന്നു. എന്‍റെ ജീവന്‍റെ അനിവാര്യതയാവുകയായിരുന്നില്ലേ, എന്തിനായിരുന്നു. പക്ഷെ ഇപ്പോള്‍, വിട....എന്നെന്നേക്കുമായി.

Sunday 7 October 2007

നിശാഗന്ധിപ്പൂക്കള്‍

നിറങ്ങളെയും പൂക്കളെയും ഇഷ്ട്ടപ്പെടുന്നവര്‍ക്കായ്‌, പ്രത്യേകിച്ചും എന്റെതുമാത്രമായ കല്യാണിക്ക് വേണ്ടി. എന്‍റെ കല്യാണി-നിശാഗന്ധിപ്പൂക്കളെ ഒരുപാട് സ്നേഹിചവള്‍, ദീപാരാധന കഴിഞ്ഞു ഇരുകൈകളിലും പ്രസാദവുമായി വന്ന് ആല്തറയിലും കുളക്കല്‍പ്പടവുകളിലും എന്നോട് കിന്നാരം പറഞ്ഞവള്‍. കാറ്റിനോടും, പുഴയോടും, പൂകലോടും കിന്നാരം ചൊല്ലുന്ന, എന്നോട് മാത്രം പിണങ്ങുന്ന എന്‍റെ കല്യാണി. രാവിനെയും നിശാങന്ധിപ്പൂക്കലെയും പ്രണയിച്ച അവള്‍ ഇന്നൊരു നിശാഗന്ധിപ്പൂവായി ചിലപ്പോള്‍ ഒരു നക്ഷത്രമായി എന്നെ നോക്കി ചിരിക്കാറുണ്ട്, കണ്ണീരോടെ... എന്‍റെ കല്യാണിക്കായി കണ്ണീരിന്റെ നനവുള്ള ഒരുപിടി ഓര്‍മ്മകള്‍.