Sunday 20 September 2009

ഗ്രീഷ്മം

മറക്കില്ല നീ സഖീ മറക്കുവാനാകില്ല അത്രമേല്‍ നീയെന്നെ സ്നേഹിച്ചിരുന്നു കഥകള്‍ പറഞ്ഞും ഇണങ്ങിയും പിണങ്ങിയും എത്രനാളെത്രനാല്‍ നാം നടന്നു അന്നൊരു ഗ്രീഷ്മത്തില്‍ എന്നെ തനിച്ചാക്കി നീയൊരു വധുവായ്‌ പോയി മറഞ്ഞു
നീ പോയ് മറഞ്ഞൊരാ വഴികളില്‍ നീളെ ഞാന്‍ പ്രണയത്തിന്‍ പൂക്കളെ നോക്കി നിന്നു
ഗ്രീഷ്മം മാഞ്ഞു പോയ് മാരി പെയ്തൊഴിഞ്ഞു പോയ് പ്രണയത്തിന്‍ താളുകള്‍ അടര്‍ന്നു വീണു
കാലം നീങ്ങുന്നു മേഘശകലങ്ങള്‍ പോല്‍ വീണ്ടും ഗ്രീഷ്മം തിരികെയെത്തി തൂവെള്ള ചേലയുടുത്ത്‌ നീയിന്നെന്റെ മുന്നില്‍ വിതുംബുമ്പോഴും
കണ്ണില്‍ നിന്നടര്‍ന്നോരാ നീര്‍ത്തുള്ളി ഞാനെന്റെ കൈക്കുമ്പിളില്‍ ഏറ്റു വാങ്ങുമ്പോഴും
നീയൊരു വിധവയല്ലിപ്പോഴും നീയെന്റെ പ്രേയസിയെന്നു ഞാന്‍ നിനച്ചു പോയ്
കരയില്ല നീയിനി കണ്ണുനീര്‍ പോഴിക്കില്ല നീയെന്റെ ജീവനാണോമലാളെ
കണ്ണില്‍ നിന്നിറ്റിറ്റ നീര്‍ത്തുള്ളികള്‍ കൊണ്ടെന്റെ പ്രണയത്തിന്‍ താളുകള്‍ വിടരുമ്പോഴും...
വഴിവക്കിലപ്പോഴും പ്രണയത്തിന്‍ പൂക്കള്‍ വിടര്‍ന്നിരുന്നു ..

Friday 21 August 2009

ഞാന്‍ - പ്രണയകഥയിലെ രാജകുമാരന്‍

എന്റെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തണിന്ഞത്‌ നീയായിരുന്നില്ലാ – അവളായിരുന്നു
കിനാവ് കാണാന്‍ എന്നെ പ്രേരിപ്പിച്ചത് നീയായിരുന്നില്ല – അവളായിരുന്നു

പ്രണയിച്ചു തുടങ്ങിയിരിക്കയാണ് ഞാനവളെ. മുഗ്ധ പ്രണയത്തിന്റെ സ്ഥായീ ഭാവത്തില്‍ ഞങ്ങള്‍ യാത്രയാവും…എല്ലാമുപെക്ഷിച്ച്…. ഞാന്‍ ബാധ്യസ്ഥനാണ് … ഞാനറിയാതെ ഞാനവളെ പ്രണയിക്കയായിരുന്നു…ചരിത്രമായെക്കാവുന്ന പ്രണയകഥയില്‍ ഞാനും നായകനായെക്കാം ....അനശ്വരനയെക്കാം … ചിതലരിച്ചു തുടങ്ങിയ എന്റെ ഓര്‍മ്മകളില്‍ ഇവളുടെ വശ്യതയാര്‍ന്ന പുഞ്ചിരി ഞാന്‍ തിരിച്ചറിയുന്നു …. പ്രേയസിയുടെ പുഞ്ചിരിയെക്കാള്‍ വശ്യതയാര്‍ന്ന മറ്റൊന്നില്ലെന്ന തിരിച്ചറിവില്‍ ഞാന്‍ ....പ്രണയകാവ്യങ്ങളേയും പ്രേയസിയെയും ഒരുപാടിഷ്ട്ടപ്പെട്ടിരുന്ന ഞാന്‍ …ഇവളാണെന്റെ പ്രേയസിയെന്ന തിരിച്ചറിവില്‍ …കൊണ്ടുപോവുകയാണ്‌ ഇവളെന്നെ …. ഓര്‍മ്മയുടെ താളുകള്‍ വിടരാത്ത ആ ലോകത്തിലേക്ക്‌ …ഞാന്‍ പോവുകയാണ് അവളോടൊപ്പം ഒരു പ്രണയകഥയിലെ രാജകുമാരനാവാന്‍ … അവള്‍ …മരണം...

Wednesday 10 June 2009

സാഹോദര്യം

മറന്നുവോ സഖീ നീ പൊയ്പോയ നിലാവുകളും കടമെടുത്ത കിനാക്കളും.... സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍ ചാലിച്ചെഴുതിയ നിന്‍റെ മൌനത്തിനു.... കാലപ്രവാഹത്തിന്റെ നൂപുരധ്വനികളില്‍ നീ മറന്നു വച്ച നിന്‍റെ പുഞ്ചിരിക്ക്.… കണ്ണീരോടെ….ഒരു പുഷ്പാര്‍ച്ചന…ശരീരവും ആത്മാവും ഒന്നിചെഴുതിയ ആ ഈണങ്ങള്‍… ശ്രുതി മീട്ടി മുഴുമിപ്പിക്കാതെ നീ ബാക്കി വച്ച എന്‍റെ ഹൃദയസ്പന്ദനങ്ങള്‍… ഒരു മൌന രാഗത്തിന്റെ തേരില്‍ അവയൊക്കെ ഇന്നും അലയുകയാണ് നിന്നെ തേടി… സാഹോദര്യത്തിനു പ്രണയതെക്കാലേറെ മധുരമുണ്ടെന്നു എന്നെ പഠിപ്പിച്ച നിന്‍റെ വാക്കുകള്‍…ഒരു പുഞ്ചിരിയോടെ മരണത്തെ പ്രണയിച്ച നീ…. ജീവിതം ഒരു സന്ദര്‍ശനം മാത്രമാണെന്നായിരുന്നു നിന്‍റെ ഭാഷ്യം….സന്ദര്‍ശനം കഴിഞ്ഞു നീ മടങ്ങുമ്പോള്‍ അരയാലിന്‍കൊമ്പിലിരുന്നു തേങ്ങുന്ന കുയിലുകള്‍ പാടാന്‍ മറന്നുവോ…. നീ നടന്നകന്ന വഴികളില്‍ ഒരു സാന്ത്വനഗീതവും തേടി ഞാനുമലയുന്നു…. നിനച്ചിരിക്കാതെ നിന്നരികില്‍…. പ്രതീക്ഷിച്ചുകൊള്‍ക, ഒരുനാള്‍ എന്നെയും… നിന്‍റെ മാത്രം ഏട്ടന്‍

Friday 3 April 2009

ഞാനെന്ന സത്യം

മറഞ്ഞു തുടങ്ങിയിരുന്ന കിനാവല്ലികളില്‍ നീ ഒളിപ്പിച്ചതെന്തായിരുന്നു....പ്രാണനെ വെറുക്കുന്ന നിന്റെ കണ്ണുകളില്‍ നീ സൂക്ഷിച്ചതെന്തായിരുന്നു..…അതെന്നെതന്നെ ആയിരുന്നില്ലേ ….മറവിയുടെ മാറാല മൂടിയ പുസ്തകത്താളുകളില്‍ നീ സൂക്ഷിച്ച മയില്‍‌പീലി അതെന്റെ നിശ്വാസമായിരുന്നു …നീയും …കാലത്തിരശീലക്കപ്പുരമിരുന്നു നീ നെയ്തിരുന്ന ഓരോ സ്വപ്നങ്ങളിലും എന്റെ ആത്മാവുണ്ടായിരുന്നു ….എന്നെ തേടിയുള്ള നിന്റെ യാത്ര അവസാനിക്കുന്നത് നിന്നില്‍ മാത്രമാണെന്ന സത്യം .... നിഴലായ് നിന്നിലലയുന്നതും ഞാന്‍ തന്നെ…പ്രണയ വര്‍ണ്ണങ്ങളാല്‍ നിറം പിടിപ്പിച്ച നിന്റെ അക്ഷരങ്ങളില്‍ ഞാന്‍ വായിച്ചെടുത്തത് ഞാന്‍ കാണാന്‍ കൊതിച്ച കാണാന്‍ മറന്ന നിന്റെ പ്രണയമായിരുന്നു ….ഇപ്പോള്‍ ആ അക്ഷരങ്ങള്‍ക്കു തീ പിടിച്ചിരിക്കുന്നു …. ആ തീ നാളങ്ങളില്‍ എന്റെ ജന്മം ഉരുകി തീരുന്നു ….

Monday 2 March 2009

to my friends

നഷ്ട്ടപ്പെടുന്ന സൌഹൃദങ്ങള്‍ .....നഷ്ട്ടപ്പെടുത്ത്തുന്ന ഓര്‍മ്മകള്‍....നഷ്ട്ടപ്പെട്ട സൌഹൃദങ്ങള്‍ക്ക് പകരമാവില്ല എങ്കിലും.... ഒരു പുതിയ സുഹൃത്തിനെ സ്വീകരിച്ചു കൂടെ.... വലിയ വലിയ നഷ്ട്ടങ്ങള്‍ക്കിടയില്‍ ഒരു ചെറിയ നേട്ടമായെങ്കിലും കാണാം.... അഥവാ ഇടക്കുവച്ചു നഷ്ട്ടപ്പെടുകയാനെന്കില്‍ നഷ്ട്ടപ്പെട്ടവക്കിടയില്‍ വല്ലപ്പോഴും ഓര്‍മ്മിക്കാന്‍ ഒന്നു കൂടി........