Wednesday 13 January 2010

കാലവര്‍ഷം

മാറിപ്പോകുന്നത് മഴയോ, മഞ്ഞോ, വെയിലോ; നീയായിരുന്നു എന്റെ സ്വപ്നങ്ങളില്‍ നിറയെ...

നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടു തീര്‍ത്തത് പ്രകൃതിയുടെ ശൂന്യതയായിരുന്നു; ചിലപ്പോഴൊക്കെ രൌദ്രതയും...

അനന്തതയില്‍ മുങ്ങിത്താഴുന്ന സൂര്യ കിരണങ്ങളെ എന്റെ മൌനത്തിന്റെ പ്രതിബിംബമായി; എന്നും തുടരുന്ന കൃത്യതയാര്‍ന്ന കള്ളമായി നീ കണ്ടിരുന്നു...

എന്റെ കണ്ണീരില്‍ നീ കണ്ടിരുന്നത്‌ കാലവര്‍ഷമായിരുന്നു; എന്നും നിന്നെ ഭ്രമിപ്പിച്ചിരുന്ന ഭ്രാന്തമായ കാലവര്‍ഷം...

മഴയെ എനിക്കെന്നും പേടിയായിരുന്നു...ഉറഞ്ഞു തുള്ളുന്ന കോമരം പോലെ...രൌദ്രതയോടെ...

കുട്ടിക്കാലത്ത് ഇടവഴികളില്‍, എന്നും ഞാന്‍ ഒറ്റപ്പെടുമ്പോള്‍, ഉറക്കം വരാത്ത രാത്രികളില്‍...

എന്റെ പ്രണയത്തെക്കാളേറെ ആര്‍ദ്രതയുണ്ടായിരുന്നോ മഴയുടെ സംഗീതത്തിനു... എന്റെ സ്പര്‍ശനതെക്കാലേറെ നീ ഇഷ്ട്ടപ്പെട്ടിരുന്നത് മഴയുടെ തലോടലിനെ ആയിരുന്നു...

തോരാതെ പെയ്യുന്ന എന്റെ പ്രണയത്തെക്കാളും പെയ്തൊഴിയുന്ന കാലവര്‍ഷത്തെ നീ പ്രണയിച്ചു...

നീ ഇഷ്ട്ടപ്പെട്ടിരുന്നു കാലവര്‍ഷത്തെ...എന്നെക്കാലേറെ...

നീയെന്ന കാലവര്‍ഷം എന്നില്‍ പെയ്തമാരുകയാണ്....കൂടുതല്‍ രൌദ്രതയോടെ..

3 comments:

SAJAN S said...

തോരാതെ പെയ്യുന്ന എന്റെ പ്രണയത്തെക്കാളും പെയ്തൊഴിയുന്ന കാലവര്‍ഷത്തെ നീ പ്രണയിച്ചു..
നല്ല വരികള്‍

ഹന്‍ല്ലലത്ത് Hanllalath said...

...പ്രണയനനവുള്ള കുറച്ച് ചിതറിയ വരികള്‍..

ജന്മസുകൃതം said...

ദേവ്
അത്ര കച്ചറകള്‍ ഒന്നും അല്ലല്ലോ. നല്ല വരികള്‍ ...ഭാവനയുണ്ട്....എല്ലാ വിധ ആശംസകളും....
നമ്മുടെ അല്ലുവും അത് സമ്മതിക്കുന്നുണ്ട്.
പ്രണയനനവുള്ള കുറച്ച് ചിതറിയ വരികള്‍..
ആശംസകള്‍