Saturday 13 February 2010

പ്രണയാമൃതം

പ്രണയത്തിന്റെ ഇടനാഴികളില്‍ ഓടി തീര്‍ത്ത കൌമാരം ; സ്മൃതി പഥങ്ങളില്‍നിന്നെ സിന്ധൂരമണിയിച്ച ശുഭ മുഹൂര്‍ത്തങ്ങള്‍...പ്രണയം കവിതയായും നരുപുഞ്ചിരിയായും മനസ്സില്‍ തളിരിട്ട നിമിഷങ്ങള്‍...നിറഞ്ഞ മനസ്സില്‍ നൂറായിരം മഞ്ചിരാതിന്റെ പൊന്‍തിരി വെട്ടതാല്‍ നിന്റെ പേരെഴുതി തീര്‍ത്ത എത്രയെത്ര സന്ധ്യകള്‍...പ്രണയമഴ തോരാതെ പെയ്യുകയാണ് ..... പ്രണയം ജനിക്കുകയാനിവിടെ....വശ്യതയോടെ പാടാന്‍....ആത്മാവിനെ സിന്ദൂര രേഖയിലേക്ക് ചേര്‍ത്ത് പിടിക്കാന്‍....നരുമോഴികളിലൂടെ നീ പകര്‍ന്നു തന്ന പ്രണയാമൃതം നുകരാന്‍ ഒരു പ്രണയദിനമല്ലാ ഒരായിരം പ്രണയദിനങ്ങള്‍ ഞാന്‍ നിന്നരികിലുണ്ടാവും ... നിന്റെ നെറുകയില്‍ സിന്ദൂരമണിയിക്കാന്‍ ആ ശുഭമുഹൂര്‍ത്തങ്ങളും കാത്തു...ഒരായിരം മഞ്ചിരാതിന്റെ പ്രഭയില്‍ നിന്നെ എതിരേല്‍ക്കാന്‍....

3 comments:

വരയും വരിയും : സിബു നൂറനാട് said...

നന്നായിട്ടുണ്ട് ..നല്ല ഭാഷ..

ജന്മസുകൃതം said...

..പ്രണയമഴ തോരാതെ പെയ്യുകയാണ് ..... പ്രണയം പാടാന്‍....ആത്മാവിനെ സിന്ദൂര രേഖയിലേക്ക് ചേര്‍ത്ത് പിടിക്കാന്‍....ഒരായിരം പ്രണയദിനങ്ങള്‍ ഞാന്‍ നിന്നരികിലുണ്ടാവും ...

പ്രകാശ് ചിറക്കൽ said...

Pranayam oru manju mazhayaakunnu..